ഉമ്മന്‍ചാണ്ടിയെ ചെയര്‍മാനാക്കാന്‍ യുഡിഎഫ് തീരുമാനം; പൂര്‍ണ സമ്മതമില്ലെന്ന് ഉമ്മന്‍ ചാണ്ടി

Posted on: June 8, 2016 3:09 pm | Last updated: June 8, 2016 at 3:09 pm

ommen-chandiതിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം. പികെ കുഞ്ഞാലിക്കുട്ടിയാണ് യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദേശിച്ചത്. ജോണി നെല്ലൂര്‍ പിന്‍മാറി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. ഹൈക്കമാന്‍ഡ് അനുമതി കിട്ടിയതിന് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ എന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ യുഡിഎഫ് ചെയര്‍മാനാകാന്‍ താന്‍ പൂര്‍ണ സമ്മതം മൂളിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തന്റെ നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് തന്റെ അഭിപ്രായങ്ങള്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.