Connect with us

Kerala

കോട്ടയത്ത് അങ്കനവാടി കെട്ടിടം തകര്‍ന്നു വീണു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Published

|

Last Updated

കോട്ടയം: കോട്ടയം താഴത്തങ്ങാടിയിലെ തളിക്കോട്ടപ്പറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കനവാടി കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കെട്ടിടം തകരുന്നതിന്റെ തൊട്ടുമുമ്പ് കുട്ടികളെ അധ്യാപകര്‍ മാറ്റിയതിനാലാണ് കുട്ടികള്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

മഴ കാരണം കുട്ടികളില്‍ ഭൂരിഭാഗവും വൈകിയാണെത്തിയത്. കെട്ടിടം തകരുമ്പോള്‍ കുറച്ച് കുട്ടികള്‍ മാത്രമാണ് കെട്ടിടത്തിനകത്തുണ്ടായിരുന്നത്. അതുകൊണ്ടാണ് കുട്ടികളെ പെട്ടന്ന് തന്നെ ഒഴിപ്പിക്കാന്‍ സാധിച്ചത്. കുട്ടികളെ മാറ്റിയതിന് പിന്നാലെ കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു.

കാലപ്പഴക്കമാണ് കെട്ടിടം തകര്‍ന്ന് വീഴാന്‍ കാരണമെന്നാണ് നിഗമനം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. അങ്കനവാടിക്കായി പുതിയ കെട്ടിടം നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിലേക്ക് മാറിയിരുന്നില്ല.

---- facebook comment plugin here -----

Latest