Connect with us

Kerala

ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയല്ല ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടറിയേറ്റില്‍ ഫയല്‍ വെച്ച് താമസിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്നത് അഴിമതിയാണെന്നും അത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വീസ് സംഘടനകള്‍ സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും ജീവനക്കാര്‍ കൃത്യമായി ഓഫീസിലുണ്ടാവണമെന്നും മുഖ്യമന്ത്രി ജീവനക്കാരോട് ആവശ്യപ്പെട്ടു.

Latest