ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച നടത്താന്‍ നീക്കം

Posted on: June 8, 2016 11:11 am | Last updated: June 8, 2016 at 10:17 pm
SHARE

voteന്യൂഡല്‍ഹി: ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള നീക്കത്തെ അനുകൂലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച് നിയമമന്ത്രാലയത്തിന് അയച്ച കത്തിലാണ് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തിയാല്‍ സമയവും ചിലവും വലിയ തോതില്‍ ലാഭിക്കാമെന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്ന നേട്ടം. ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു നീക്കവുമായി രംഗത്ത് വരുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ഒരുമിച്ച് നടത്തണമെന്ന് പ്രധാനമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here