നരേന്ദ്ര മോദിയുടെ അജണ്ട വികസനം മാത്രമെന്ന് വെങ്കയ്യ നായിഡു

Posted on: June 8, 2016 11:01 am | Last updated: June 8, 2016 at 6:25 pm

Venkaiah-Naidu.jpg.ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരേയൊരും അജണ്ട മാത്രമാണുള്ളതെന്നും അത് വികസനമാണെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വികസനമൊഴികെ മറ്റൊരു അജണ്ടയും മോദിക്കില്ല. ചില വ്യക്തികള്‍ അനാവശ്യമായി ഉയര്‍ത്തിക്കാട്ടി വിവാദം സൃഷ്ടിക്കുകയാണ്. ഇതുകൊണ്ടൊന്നും വികസനമെന്ന അജണ്ടയില്‍ നിന്ന് സര്‍ക്കാറിന്റെ ശ്രദ്ധ തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് പുറത്തുപോകുമ്പോള്‍ മാത്രമാണ് ഇവിടെ എന്ത് നടക്കുന്നുവെന്നും അവിടെ എന്ത് നടക്കുന്നുവെന്നും മനസിലാക്കാവൂ. ലോകത്തില്‍ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയൊരിക്കലും മറ്റൊരു രാജ്യത്തെ ആക്രമിച്ചിട്ടില്ല. എന്നാല്‍ പല രാജ്യങ്ങളും ഇവിടെയെത്തി രാജ്യത്തിലെ പല അമൂല്യമായ വസ്തുക്കളും കൊണ്ടുപോയിട്ടുണ്ട്. അവരില്‍ ചിലര്‍ കൊണ്ടുപോയതില്‍ ചിലതൊക്കെ ഇപ്പോള്‍ മടക്കിനല്‍കുന്നുണ്ടെന്നും നായിഡു പറഞ്ഞു.