Connect with us

Kerala

മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

Published

|

Last Updated

തിരുവനന്തപുരം: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സംസ്ഥാനത്തെ നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഇതില്‍ മലാപ്പറമ്പ് സ്‌കൂളിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. നഷ്പരിഹാരം നല്‍കിയാണ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക. മാങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് സ്‌കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ള മറ്റ് സ്‌കൂളുകള്‍.

സ്‌കൂള്‍ ഏറ്റെടുക്കുന്നതില്‍ നിയമപരമായ തടസ്സങ്ങളില്ലെന്നാണ് സര്‍ക്കാറിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. നിയമസഭയില്‍ ഇക്കാര്യത്തില്‍ പ്രമേയം പാസാക്കണമെന്നും സര്‍ക്കാറിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

അതേസമയം മലാപ്പറമ്പ് സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയച്ചപ്പോഴാണ് കോടതി ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സുപ്രീംകോടതിയും ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് ശേഷം മറ്റ് കാര്യങ്ങള്‍ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.