കോപ അമേരിക്ക: കോസ്‌റ്റോറിക്കക്കെതിരെ അമേരിക്കക്ക് തകര്‍പ്പന്‍ ജയം

Posted on: June 8, 2016 10:06 am | Last updated: June 8, 2016 at 10:06 am
SHARE

copa usaസാന്റ ക്ലാര: കോസ്‌റ്റോറിക്കയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അമേരിക്കയുടെ ഉജ്ജ്വല തിരിച്ചുവരവ്. ഒന്‍പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്ലിന്റ് ഡെംസിയും 37-ാം മിനിറ്റില്‍ ജെര്‍മൈന്‍ ജോണ്‍സും 42-ാം മിനിറ്റില്‍ ബോബി വുഡും 87-ാം മിനിറ്റില്‍ ഗ്രഹാം സൂസിയുമാണ് അമേരിക്കയുടെ ഗോളുകള്‍ നേടിയത്.

നാല് ഗോളുകള്‍ക്ക് ജയിച്ചെങ്കില്‍ മത്സരം അത്രക്ക് ഏകപക്ഷീയമായിരുന്നില്ല. ആദ്യ പകുതിയില്‍ കോസ്‌റ്റോറിക്ക മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരഗതിക്കെതിരായാണ് ആദ്യപകിതിയില്‍ ഗോള്‍ വീണത്. ആദ്യമത്സരത്തില്‍ കൊളംബിയയോട് പരാജയപ്പെട്ട അമേരിക്കക്ക് ഈ ജയം അനിവാര്യമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here