ഇടുക്കിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് എസ്എഫ്‌ഐ നേതാവ് മരിച്ചു

Posted on: June 8, 2016 9:41 am | Last updated: June 8, 2016 at 9:41 am
SHARE

accidentഇടുക്കി: ഇടുക്കി വാഴവരയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് എസ്എഫ്‌ഐ നേതാവ് മരിച്ചു. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് ജോബി ജോണിയാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ജോബിയുടെ മാതാപിതാക്കളും അപടകടത്തില്‍ പെട്ടെങ്കിലും ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.