സ്‌കൂളുകളിലെ ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പ് ഇന്ന്

Posted on: June 8, 2016 9:19 am | Last updated: June 8, 2016 at 9:19 am
SHARE

പാലക്കാട്: സ്‌കൂളുകളിലെ ആറാം പ്രവര്‍ത്തി ദിവസത്തെ ഹാജര്‍ പട്ടിക പ്രകാരമുള്ള കണക്കെടുപ്പ് ജൂണ്‍ എട്ടിന് നടത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ അബൂബക്കര്‍ അറിയിച്ചു.
പ്രധാനാദ്ധ്യാപകര്‍ അവര്‍ക്ക് ലഭിച്ചിട്ടുള്ള യൂസര്‍ നെയിമും പാസ്സ് വേര്‍ഡും ഉപയോഗിച്ച് ഐ ടി @ സ്‌ക്കൂള്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ എട്ടിന് 11 മണിക്ക് മുന്‍പ് രേഖപ്പെടുത്തണം.
വിദ്യാര്‍ഥികളുടെ എണ്ണം ശേഖരിക്കുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും ലഭ്യമാക്കിയ ഒന്നാമത്തെ പട്ടികയിലെ എസ ഇ ബി സി ഉള്‍പ്പെട്ട വിഭാഗത്തിന്റെ വിവരങ്ങള്‍ നല്‍കേണ്ടതില്ല. രേഖപ്പെടുത്തിയ വിവരങ്ങള്‍ പ്രിന്റ് ഔട്ട് എടുത്ത് ജൂണ്‍ എട്ടിന് ഒരു മണിക്ക് മുന്‍പ് ബന്ധപ്പെട്ട് ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കണം.
ഓണ്‍ലൈനില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കാതെ വന്നാല്‍ പ്രധാനാദ്ധ്യാപകര്‍ ഐ ടി @ സ്‌ക്കൂള്‍ ജില്ലാ ഓഫീസിലോ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലോ വിവരങ്ങള്‍ ലഭ്യമാക്കണം. മുസ് ലീം വിഭാഗത്തിന്റെ വിവരങ്ങള്‍ , മുസ് ലീം കോളത്തിലും ഒ ബി സി വിഭാഗത്തിന്റേത് ഒ ബി സി കോളത്തിലും രേഖപ്പെടുത്തണം.
ക്രിസ്ത്യന്‍,സിക്ക്, മറ്റ് ന്യൂന പക്ഷ സമുദായങ്ങളില്‍ ഉള്‍പ്പെട്ട ഒ ബിസി വിഭാഗത്തിന്റെ എണ്ണവും ഒബിസി കോളത്തില്‍ രേഖപ്പെടുത്തണം. മറ്റ് ന്യൂന പക്ഷ സമുദായങ്ങള്‍ ക്രിസ്ത്യന്‍,സിക്ക്, ബുദ്ധിസ്റ്റ്, സൌരാഷ്ട്ര, പാഴ്‌സി) മറ്റെതിലും പെടാത്തവ എന്നിവ മറ്റ് ന്യൂന പക്ഷ സമുദായങ്ങള്‍ എന്ന കോളത്തില്‍ കാണിക്കണം.
രണ്ടാം പട്ടികയിലെ ഇംഗ്ലീഷ് മീഡിയം , എന്ന വി’ാഗത്തില്‍ വിദ്യാലയത്തില്‍ സമാന്തരമായ ആംഗലേയ വി’ാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്. പൂര്‍ണ്ണമായും ആംഗലേയത്തിലാണ് അധ്യയനം എങ്കില്‍ മുഴുവന്‍ കുട്ടികളുടെ എണ്ണവും ഇംഗ്ലീഷ് മീഡിയം എന്ന കോളത്തില്‍ രേഖപ്പെടുത്തണം.
മുസ്‌ലീം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ ജൂണ്‍ മൂന്നിനുള്ള വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. റംസാന്‍ അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറന്നതിനുശേഷമുള്ള മൂന്നാം പ്രവര്‍ത്തി ദിവസത്തെ വിവരങ്ങളും ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കേണ്ടതാണ്.
ഓരോ സ്‌കൂളുകളിലേയും എല്ലാ വിവരങ്ങളും എ ഇ ഒ/ഡി ഇ ഒ വെരിഫൈ ചെയ്ത് എക്‌സല്‍ ഷീറ്റില്‍ ക്ലോഡീകരിച്ച് ഇന്ന് രണ്ട് മണിക്ക് മുന്‍പ് ഇമെയില്‍ വഴി വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ ലഭ്യമാക്കേണ്ടതാണ്. അതിന്റെ ഹാര്‍ഡ് കോപ്പി എ ഇ ഒ/ഡി ഇ ഒയുടെ ഒപ്പും കാര്യാലയ സീലും പതിച്ച് ജൂണ്‍ ഒന്‍പതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോണ്‍ : 9447742512

LEAVE A REPLY

Please enter your comment!
Please enter your name here