Connect with us

Kerala

അബ്ദുര്‍റബ്ബിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ്‌

Published

|

Last Updated

കോഴിക്കോട്: മലപ്പാറമ്പ് സ്‌കൂള്‍ വിഷയത്തില്‍ മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ അബ്ദുര്‍റബ്ബിനെതിരെ ഗുരുതര ആരോപണുമായി യൂത്ത് ലീഗ്. മന്ത്രിയായിരിക്കെ സ്‌കൂള്‍ സംരക്ഷിക്കണമെന്ന് അബ്ദുര്‍റബ്ബിനോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരം മാധ്യമങ്ങളോട് പ്രതികരിച്ചു. സ്‌കൂള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാതെ അബ്ദുര്‍റബ്ബ് റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് കീഴ്‌പ്പെട്ടോയെന്ന് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest