വിസാ തട്ടിപ്പ്: പ്രതി അറസ്റ്റില്‍

Posted on: June 8, 2016 5:25 am | Last updated: June 8, 2016 at 12:26 am
SHARE

കോഴിക്കോട്: വിസ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവാവിനെ നടക്കാവ് പോലീസ് പിടികൂടി. ഐക്കരപടി ലക്ഷപ്പവീട് കോളനി ജുനൈദിനെയാണ് എസ് ഐ. ജി ഗോപകുമാറും െ്രെകം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കാനഡ, മക്കാവ്, ചൈന എന്നിവിടങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി 15 ലക്ഷത്തോളം രൂപ പ്രതി കവര്‍ന്നുവെന്നാണ് കേസ്.
മക്കാവിലേക്ക് സെക്യൂരിറ്റി ജോലിക്ക് തലക്കുളത്തൂര്‍ കളപ്പിലാവില്‍ ജിനീഷില്‍ നിന്ന് 5,60, 000 രൂപയും രാമനാട്ടുകര പെരിങ്ങാവ് കാഞ്ഞിരകുന്നുമ്മല്‍ ധനേഷില്‍ നിന്ന് 4,60,000 രൂപയും വട്ടക്കിണര്‍ കണ്ണനാരി റാഷിക്കില്‍ നിന്ന് 4,60,000 രൂപയും നോര്‍ത്ത് ബേപ്പൂര്‍ സ്വദേശി ആലിയക്കോട് ഷബിന്‍ലാലില്‍ നിന്ന് 1,10,000 രൂപയും വാങ്ങി ജുനൈദ് മുങ്ങുകയായിരുന്നു. ചൈനയിലേക്ക് വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ബേപ്പൂര്‍ സ്വദേശികളായ നിഖില്‍, രാഗേഷ് എന്നിവരില്‍ നിന്ന് 20,000 രൂപ വീതവും അരീക്കോട് തയ്യില്‍ അഖില്‍ എന്നയാളില്‍ നിന്ന് 25,000 രൂപയും വാങ്ങിയിട്ടുണ്ട്.
റാസിക്കും ജിനേഷും ധനേഷ്‌കുമാറും പ്രതിയെ ഫോണിലൂടെ വിളിച്ച് വിസ ആവശ്യപ്പെട്ടെങ്കിലും പല ദിവസങ്ങള്‍ നീട്ടിപ്പറഞ്ഞു മുങ്ങുകയായിരുന്നു. ഇതിനിടെ ധനേഷ് കുമാറിനെ പ്രതി മക്കാവിലേക്കെത്തിച്ചു. വിസ ഇല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ധനേഷിനെ തിരിച്ചയച്ചു. തട്ടിപ്പ് മനസ്സിലായി തിരിച്ചുവന്ന ധനേഷ് ജിനീഷ്, റാസിക്ക് എന്നിവരെ ബന്ധപ്പെടുകയും തട്ടിപ്പിനെ കുറച്ച് അറിയിക്കുകയുമായിരുന്നു.
തട്ടിപ്പ് പുറത്തറിയുമെന്ന ഭീതിയില്‍ ജുനൈദ് മൂവരെയും വയനാട്ടിലെ റിസോര്‍ട്ടിലത്തെിച്ചു കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. ഇതിനായി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി. ഇതേക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിസതട്ടിപ്പിന്റെ ചുരുളഴിയുന്നത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് നോര്‍ത്ത് അസി. കമ്മിഷണര്‍ പി കെ അഷ്‌റഫിന്റെ നിര്‍ദേശ പ്രകാരം ജുനൈദിനെ പിടികൂടുകയായിരുന്നു.
ജുനൈദ് രണ്ട് മാസത്തോളം മക്കാവില്‍ ജോലി ചെയ്തിരുന്നു. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്. കിട്ടുന്ന പണം ധുര്‍ത്തടിച്ചും ആര്‍ഭാട ജീവിതം നയിച്ചും കഴിയുകയായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളിലത്തെി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചും പല സ്ഥലങ്ങളിലായി ലോഡ്ജുകള്‍ എടുക്കുകയും കാറും ബൈക്കും വാടകക്കെടുത്ത് ഉല്ലാസ ജീവിതം നയിക്കുകയായിരുന്നു. സഹപാഠികളുടെയും ബന്ധുക്കളുടെയും വീട്ടിലത്തെി രക്ഷിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചും പണം കൈപ്പറ്റിയിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളുമുള്ള ജുനൈദ് മറ്റൊരു വിവാഹം കഴിച്ച് അവരോടൊപ്പം താമസിച്ച് വരികയാണ്.
നോര്‍ത്ത് െ്രെകം സ്‌ക്വാഡിലെ മനോജ് പാലാഴി, മുഹമ്മദ് ഷാഫി മുക്കം, സജി ചേവരമ്പലം, അബ്ദുറഹിമാന്‍ മേപ്പയൂര്‍, രണ്‍ധീര്‍ പൂനുര്‍, ആഷിക് റഹ്മാന്‍ കൊടുവള്ളി, അഖിലേഷ് മുക്കം, സുനില്‍ കുമാര്‍ പാവങ്ങാട് എന്നിവരും നടക്കാട് സ്‌റ്റേറഷനിലെ എസ്.ഐ വേണുഗോപാല്‍ ഷാജു കെ. പുല്ലാളൂര്‍, ഷിജില എന്നിവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here