Connect with us

Kerala

കാലിക്കറ്റില്‍ സി എല്‍ ആര്‍ ജീവനക്കാരുടെ പ്യൂണ്‍-വാച്ച്മാന്‍ നിയമന റാങ്ക് ലിസ്റ്റ് സ്റ്റേ നീട്ടി

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്യൂണ്‍- വാച്ച്മാന്‍ നിയമനത്തിന് സി എല്‍ ആര്‍ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള സ്റ്റേ നീട്ടി. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ഇതിന് മുമ്പും കോടതി സ്റ്റേ നീട്ടിയിരുന്നു. സര്‍വകലാശാലയില്‍ ഏറെക്കാലം ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്ത സി എല്‍ ആര്‍ ജീവനക്കാരെ പ്യൂണ്‍-വാച്ച്മാന്‍ സ്ഥിരനിയമനത്തിന് 30 ശതമാനം സംവരണം നല്‍കി പരിഗണിച്ചപ്പോള്‍ സി എല്‍ ആര്‍ ജീവനക്കാര്‍ തന്നെയായ ഡ്രൈവര്‍, ഗ്രൗണ്ട്‌സ്മാന്‍ തസ്തികയിലുള്ളവരെ പരിഗണിച്ചില്ലെന്ന കാരണത്താലാണ് ഹരജിയും സ്റ്റേയും ഉണ്ടായത്. പ്യൂണ്‍ തസ്തികയില്‍ മാത്രം ജോലി ചെയ്ത സി എല്‍ ആര്‍ ജീവനക്കാരെ മാത്രമാണ് പ്യൂണ്‍- വാച്ച്മാന്‍ നിയമനത്തിന് പരിഗണിച്ചത്. ഇതു ചോദ്യം ചെയ്ത് മറ്റു തസ്തികയില്‍ സി എല്‍ ആര്‍മാരായിരുന്നവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Latest