സൗജന്യ രോഗ നിര്‍ണയക്യാമ്പ് 12ന്

Posted on: June 8, 2016 5:23 am | Last updated: June 7, 2016 at 10:24 pm

ദേളി: ശിഫാ സഅദിയ്യ ആശുപത്രി സംഘടിപ്പിക്കുന്ന സൗജന്യ രോഗ നിര്‍ണയ ക്യാമ്പ് 12ന് രാവിലെ 8.30 മുതല്‍ 12.30 വരെ നടക്കും.
ക്യാമ്പില്‍ പ്രസവ-സ്ത്രീ രോഗ വിഭാഗത്തില്‍ അണ്ഡാശയ ഗര്‍ഭാശയ മുഴകള്‍, മറ്റു സ്ത്രീ രോഗങ്ങള്‍ക്കുള്ള പരിശോധനകള്‍, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡയബറ്റിക് ന്യൂറോപതി ടെസ്റ്റ്, എല്ലുരോഗ വിഭാഗത്തില്‍ ബി എം ഡി ടെസ്റ്റുകളും മരുന്നുകളും ലഭ്യമാകും. ഡോ. മൊയ്തീന്‍കുഞ്ഞി, ഡോ. അബൂബക്കര്‍, ഡോ. വിജേന്ദ്ര, ഡോ. ഫരീദ, ഡോ. വിദ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വംനല്‍കും.