Connect with us

Ongoing News

കായിക സംസ്‌കാരം മനസിലാക്കുന്ന ആളായിരിക്കണം പരിശീലകനായി വരേണ്ടതെന്ന് ധോണി

Published

|

Last Updated

മുംബൈ: രാജ്യത്തിന്റെ കായിക സംസ്‌കാരം മനസിലാക്കുന്ന ആളായിരിക്കണം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വരേണ്ടതെന്ന് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണി. ഹിന്ദി മനസിലാക്കാന്‍ സാധിക്കുന്ന ആള്‍ പരിശീലകനാകാനാണ് താന്‍ താത്പര്യപ്പെടുന്നതെന്നും ധോണി പറഞ്ഞു. സിംബാംബ്‌വെ പര്യടനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തു വര്‍ഷത്തെ കരിയറിനിടെ നാലു പരിശീലകരുടെ കീഴില്‍ ധോണി കളിക്കാനിറങ്ങിയിട്ടുണ്ട്.

നായകമാറ്റത്തില്‍ തീരുമാനമെടുക്കേണ്ടത് ബിസിസിഐയാണെന്നും ധോണി പറഞ്ഞു. ഏകദിന ടീം അടക്കം മൂന്നു ഫോര്‍മാറ്റുകളുടെയും നായകനായി വിരാട് കോഹ്്‌ലിയെ നിയമിക്കണമെന്ന രവി ശാസ്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ധോണി. ക്രിക്കറ്റ് കളിക്കുന്നത് താന്‍ ആസ്വദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പരിശീലകര്‍ക്കായി ബിസിസിഐ തിരച്ചില്‍ തുടരുകയാണ്. മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിനെയാണ് സിംബാംബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായി നിയമിച്ചിരിക്കുന്നത്.