എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ തകര്‍പ്പന്‍ ജയം

Posted on: June 7, 2016 9:00 pm | Last updated: June 7, 2016 at 10:01 pm

ന്യൂഡല്‍ഹി: എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് ഇന്ത്യ ലാവോസിനെ തകര്‍ത്തത്. ജെജെയുടെ ഇരട്ടഗോളുകള്‍ക്കു പുറമേ സുമീത് പാസി, സന്ദേശ് ജിങ്കാന്‍, മുഹമ്മദ് റഫീഖ്, ഫുല്‍ഗാന്‍സോ ഗാര്‍ഡന്‍സോ എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്.

ഇതോടെ 2019ല്‍ നടക്കുന്ന ഏഷ്യന്‍ കപ്പിലേക്കുള്ള യോഗ്യതയില്‍ ഇന്ത്യ ഒരു പടിമാത്രം അകലെയായി. ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ ലാവോസനെ തകര്‍ത്തിരുന്നു.