പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടു

Posted on: June 7, 2016 9:09 pm | Last updated: June 7, 2016 at 9:09 pm
കെ എം സി സി വൃക്ഷത്തൈ നടല്‍ സംസ്ഥാന കെ എം സി സി പ്രസിഡന്റ്  എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു
കെ എം സി സി വൃക്ഷത്തൈ നടല്‍ സംസ്ഥാന കെ എം സി സി പ്രസിഡന്റ്
എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ എം സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖത്വറിലെ വിവിധ താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 200ലധികം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സലാം വീട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സാജിഹ് ഷമീര്‍ അസ്ഹരി മുഖ്യാഥിതിയായി. റഹീസ് പെരുമ്പ, ടി വി അബദുല്‍ ഗഫൂര്‍, അഡ്വ. മുഹമ്മദ് ബഷീര്‍, പോക്കര്‍ കക്കാട്, അശ്‌റഫ് ചുഴലി, കയിക്കാരന്‍ മുസ്തഫ, ദാവൂദ് തണ്ടപ്പുറം, ശിഹാബ് തളിപറമ്പ, അലിക്കുഞ്ഞി ചപ്പാരപ്പടവ്, ബഷീര്‍ കാട്ടൂര്‍, ഹംസ കരിയാട്, റഈസ് ആവോളം നേതൃത്വം നല്‍കി.