സഫാരി ഗോള്‍ഡ് പ്രമോഷന്‍ വിജയികളെ പ്രഖ്യാപിച്ചു

Posted on: June 7, 2016 8:51 pm | Last updated: June 7, 2016 at 8:51 pm
സഫാരി ഗോള്‍ഡ് പ്രമോഷന്റെ നറുക്കെടുപ്പ് ചടങ്ങ്‌
സഫാരി ഗോള്‍ഡ് പ്രമോഷന്റെ നറുക്കെടുപ്പ് ചടങ്ങ്‌

ദോഹ: ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ വിന്‍ 6 കിലോഗോള്‍ഡ് പ്രമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പ് ഖത്വര്‍ വാണിജ്യമന്ത്രാലയം പ്രതിനിധിയുടെയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ അബുഹമൂറ സഫാരി മാളില്‍ നടന്നു.
ഭഗവത് പ്രസാദ് മിഷാദിന് (കൂപ്പണ്‍: 3221471) ഒന്നാം സമ്മാനമായി 500 ഗ്രാം സ്വര്‍ണവും സിജാസുല്‍ മൊനൈല്‍ (4278064) രണ്ടാം സമ്മാനമായി 300 ഗ്രാം സ്വര്‍ണവും അദീല്‍ അബ്ദുല്‍ മുനീം മുഹമ്മദ് (2442211) 200 ഗ്രാം സ്വര്‍ണവും നേടി.
ഓരോ മാസവും ഓരോ കിലോ വീതം ആറു കിലോ സ്വര്‍ണം സമ്മാനമായി ലഭിക്കുന്ന പ്രമോഷന്റെ നാലാമത്തെ നറുക്കെടുപ്പ് ജൂലൈ അഞ്ചിന് സഫാരി മാളില്‍ നടക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.