Connect with us

Gulf

സ്മാര്‍ട്ട് ടെക്‌നോളജി ഉപയോഗത്തിലൂടെ കോടികള്‍ ലാഭിക്കാനാകുമെന്ന് പഠനം

Published

|

Last Updated

ദോഹ : വൈദ്യുതോത്പാദനത്തിനും ജല ശുദ്ധീകരണത്തിനുമായി ചെലവിടുന്ന കോടികള്‍ ലാഭിക്കാന്‍ സ്മാര്‍ട്ട് ടെക്‌നോളജി ഉപയോഗത്തിലൂടെ സാധിക്കുമെന്ന് പഠനം. ജി സി സിയില്‍ ഈ രംഗത്ത് കടുതല്‍ മുതല്‍ മുടക്ക് ആവശ്യമുള്ള രാജ്യങ്ങള്‍ ഖത്വറും യു എ ഇയുണ്. ഈ രാജ്യങ്ങളെ വളരേയേറെ സഹായിക്കാന്‍ സ്മാര്‍ട്ട് ടെക്‌നോളജിക്കു സാധിക്കുമെന്നും പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ ഇ വൈ കണ്ടെത്തുന്നു. 2030 നുള്ളില്‍ 10 ബില്യന്‍ ഡോളര്‍ ഈയിനത്തില്‍ ചെലവു ചുരുക്കാനാകുമെന്ന് ഇ വൈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഉപയോഗം കൂടുതലുള്ള സമയത്തെ (പീക്ക് ടൈം) നിയന്ത്രണത്തിലൂടെയാണ് ഇതു സാധ്യമാകുന്നത്. ഉപയോഗക്ഷമത വര്‍ധിപ്പിക്കുകയും മെയിന്റനന്‍സ് സാധ്യതകള്‍ കുറക്കുകയും ചെയ്യുന്നതിലൂടെ ഇത് സാധ്യമാക്കാമെന്ന് ഇ വൈ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക പവര്‍ ആന്‍ഡ് യൂട്ടിലിറ്റീസ് ലീഡര്‍ ക്രിസ്റ്റ്യന്‍ വോന്‍ പറയുന്നു. ലോകത്തു തന്നെ ജല ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന മേഖലയാണ് ജി സി സി. ശുദ്ധജല ആവശ്യം മറ്റു മേഖലകളെ അപേക്ഷിച്ച് ഗല്‍ഫില്‍ കൂടുതലാണ്. എല്ലാ രാജ്യങ്ങളും പ്രതിദിന ആവശ്യത്തിനായി ഊര്‍ജം ലാഭിക്കാവുന്ന പദ്ധതികളാണ് സ്വീകരിക്കുന്നത്.
സ്മാര്‍ട്ട് വാര്‍ട്ടര്‍ ഗ്രിഡ് ഡവലപ്‌മെന്റ് വഴി വെള്ളം വിതരണത്തെയും ഉപയോഗത്തെയും കുറിച്ചുള്ള കൃത്യമായ വിവരം ശേഖരിക്കാന്‍ സാധിക്കും. ഇത് എങ്ങനെ ജലവും വൈദ്യതിയും സംരക്ഷിക്കാമെന്നതിനെക്കുറിച്ചുള്ള വിവരം നല്‍കും. സുരക്ഷിതമായ ജലവിതരണ രീതികള്‍ സ്വീകരിക്കാന്‍ ഇതു സഹായിക്കും. സ്മാര്‍ട്ട് ടെക്‌നോളജിയിലൂടെ അടിസ്ഥാന ചെലവു തന്നെ കുറച്ചു കൊണ്ടുള്ള നടപടി സ്വീകരിക്കാനാകുമെന്നും ഇ വൈ പറയുന്നു.
അമേരിക്കയില്‍ ഉപയോഗിച്ച ഹോം എനര്‍ജി മാനേജ്‌മെന്റ് സംവിധാനത്തിലൂടെ 12നും 23നുമിടയില്‍ ശതമാനം നിക്ഷേപം കുറച്ചുകൊണ്ടുവരാന്‍ സാധിച്ചുവെന്നും പഠനം പറയുന്നു.
സമാര്‍ട്ട് ടെക്‌നോളജി ഉപയോഗം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതാണ് മറ്റൊരു ഗുണഫലം. ഗള്‍ഫില്‍ അടുത്ത വര്‍ഷങ്ങളില്‍ 25,000 തൊഴിലവസരങ്ങള്‍ ഈ രംഗത്തു മാത്രം സൃഷ്ടിക്കപ്പെടും. ഡാറ്റാ സെക്യൂരിറ്റി രംഗത്തും ഡാറ്റാ മേനേജ്‌മെന്റ് രംഗത്തും കൂടുതല്‍ പേര്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വരും. രാജ്യാതിര്‍ത്തി ഭേദിക്കുന്ന അവസരങ്ങല്‍ കൂടി സ്മാര്‍ട്ട് ടെക്‌നോളജി സൃഷ്ടിക്കും. അയല്‍രാജ്യങ്ങളിലേക്ക് വെള്ളവും വൈദ്യുതിയും നല്‍കാന്‍ കഴിയും.