മുംബെെ ഭീകരാക്രമണം: പാക് പങ്ക് വെളിപ്പെടുത്തി ചെെന

Posted on: June 7, 2016 6:09 pm | Last updated: June 8, 2016 at 10:15 am
SHARE

mumbai_terrorAttac_1397618cഹോങ്കോംഗ്: 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ചൈനയുടെ വെളിപ്പെടുത്തല്‍. ചൈന സ്‌റ്റേറ്റ് ടെലിവിഷന്‍ സിസിടിവി9 പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭീകരാക്രമണത്തില്‍ ലഷ്‌കറെ ത്വയ്യിബക്കും പാക്കിസ്ഥാനിലെ സംഘടനകള്‍ക്കുമുള്ള പങ്കിനെക്കുറിച്ച് ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതാദ്യമായാണ് ചൈന ഇക്കാര്യത്തില്‍ പാക്കിസ്ഥാനെതിരെ പരാമര്‍ശം നടത്തുന്നത്. ഇതുവരെ മുംബൈ ഭീകരാക്രമണത്തില്‍ പാക് അനുകൂല നിലപാടായിരുന്നു ചൈന സ്വീകരിച്ചിരുന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാകിഉര്‍റഹ് മാന്‍ ലഖ് വിയുടെ മോചനത്തിന് എതിരായ യുഎന്‍ ഇടപെടലിനെ ചൈന എതിര്‍ത്തിരുന്നു. ഹാഫിസ് സഈദിനെതിരായ നടപടിയെയും ചൈന പിന്തുണച്ചിരുന്നില്ല. ഇതിനിടെയാണ് ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തി ചൈനീസ് ടെലിവിഷനില്‍ ഡോക്യുമെന്ററി പ്രത്യക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here