സലീംകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗണേഷ്‌കുമാര്‍

Posted on: June 7, 2016 5:00 pm | Last updated: June 7, 2016 at 6:08 pm

ganesh with saleemkumarപത്തനാപുരം: പത്തനാപുരത്ത് കെ.ബി.ഗണേഷ്‌കുമാറിന് വേണ്ടി നടന്‍ മോഹന്‍ലാല്‍ പ്രചരണത്തിനെത്തിയതും ഇതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ചതും എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രാജിയും ആരോപണങ്ങളും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

സലിംകുമാറിന്റേത് രാജി നാടകമായിരുന്നുവെന്ന് ആരോപിച്ച് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ രംഗത്തെത്തി. സലിംകുമാര്‍ ഈ നിമിഷം വരെ അമ്മയില്‍ നിന്ന് രാജിവച്ചിട്ടില്ല. അമ്മയില്‍ രാജി സമര്‍പ്പിച്ചാല്‍ പിന്നെ എല്ലാ നിബന്ധനകളും പാലിച്ച് രണ്ടാമത് അംഗത്വം എടുക്കുകയെ വഴിയുള്ളു. എന്നാല്‍ രണ്ടു ദിവസം മുമ്പ് വരെയും അമ്മയില്‍ നിന്നും ആനുകൂല്യം സ്വീകരിച്ച സലിംകുമാര്‍ അമ്മയുടെ ഒരു ഭാരവാഹികള്‍ക്കും രാജിക്കത്ത് കൈമാറിയിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമശ്രദ്ധ നേടാനുളള നാടകമായിരുന്നു സലിം കുമാറിന്റെതെന്നും അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് കുമാര്‍ ആരോപിച്ചു.