ദുബൈയില്‍ ഭക്ഷ്യ പരിശോധന കര്‍ശനമാക്കും

Posted on: June 7, 2016 2:51 pm | Last updated: June 7, 2016 at 2:51 pm

foodദുബൈ: വിശുദ്ധ റമസാനിന്റെ ഭാഗമായി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യപരിശോധന കര്‍ശനമാക്കുമെന്ന് ദുബൈ നഗരസഭ. റമസാന്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെത്തുന്ന മന്തി പോലോത്ത ഭക്ഷണങ്ങള്‍ വിളമ്പുന്ന പരമ്പരാഗത റെസ്റ്റോറന്റുകളിലാണ് കൂടുതലായും പരിശോധന നടത്തുക.

ഭക്ഷണം തയ്യാറാക്കുന്നതിലും, താപ നിയന്ത്രണത്തിലും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ദുബൈ നഗരസഭ ഭക്ഷ്യ പരിശോധനാ വിഭാഗം തലവന്‍ സുല്‍ത്താന്‍ അലി അല്‍ ത്വാഹിര്‍ പറഞ്ഞു. സുരക്ഷയും ശുചീകരണവും ഉറപ്പുവരുത്താനായി താമസക്കാരുമായി ചേര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കും. നിയമലംഘനങ്ങളില്ലാതെ ഭക്ഷണ വിതരണം ഉറപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ഇന്‍സ്‌പെക്ടര്‍മാര്‍ രഹസ്യമായും പരിശോധന നടത്തും.

റമസാന്‍ മാസത്തില്‍ ഭക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് അല്‍ ത്വാഹിര്‍ അറിയിച്ചു. ഇഫ്താര്‍ സമയത്തിന് മുമ്പായി നിരവധി ഹോട്ടലുകളും കഫ്തീരിയകളും ഭക്ഷണങ്ങള്‍ പുറത്ത് പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ രീതിയിലുള്ള ഭക്ഷണങ്ങള്‍ മാത്രമേ ഇഫ്താര്‍ സമയത്തിന് മുമ്പായി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുകയുള്ളൂ. ഇറച്ചി പോലോത്ത ഭക്ഷണങ്ങള്‍ പുറത്തുവെച്ച് പാചകം ചെയ്യലും പ്രദര്‍ശിപ്പിക്കലും ശക്തമായി നിരോധിച്ചിട്ടുണ്ട്. തൊഴിലാളികള്‍ നിര്‍ബന്ധമായും ഗ്ലൗ ധരിക്കുകയും തലമുടി മറക്കുകയും വേണം. ഇഫ്താറിന് ശേഷം ഭക്ഷണങ്ങള്‍ പുറത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. ഭക്ഷണങ്ങള്‍ ശരിയായ താപനിലയില്‍ സൂക്ഷിക്കണം.
അല്ലാത്തപക്ഷം ഭക്ഷ്യവിഷബാധ വരാന്‍ സാധ്യത കൂടുതലാണ്. നിയമലംഘനം നടത്തുന്ന കടയുടമകളുടെ ലൈസന്‍സ് പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റമസാന്‍ സമയത്ത് നിരവധി ആളുകള്‍ വലിയ തുക ചെ