ഹരിപ്പാട് മെഡിക്കല്‍ കോളജിനായി സര്‍ക്കാരിന്റെ പണം ചിലവഴിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല

Posted on: June 7, 2016 11:17 am | Last updated: June 7, 2016 at 5:52 pm
SHARE

ramesh chennithalaആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജിനായി സര്‍ക്കാരിന്റെ പണം ചിലവഴിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെഡിക്കല്‍ കോളജിന് സ്ഥലം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. ഹരിപ്പാട് മെഡിക്കല്‍ കോളെജ് സ്വകാര്യസംരംഭം ആണെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപങ്ങള്‍ പ്രതിപക്ഷ നേതാവ് തള്ളിയത്.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് മെഡിക്കല്‍ കോളജിനായി സ്ഥലം കണ്ടെത്തിയത്. നബാര്‍ഡിന്റെ സഹായത്തോടെ ആശുപത്രി നിര്‍മിക്കാനായിരുന്നു പദ്ധതി. ആരോപണങ്ങള്‍ മന്ത്രിമാര്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമായാണ്. ഹരിപ്പാട്ടെ ജനങ്ങള്‍ക്ക് ആശുപത്രി വേണ്ട എന്നാണോ ഇടതു സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇക്കാര്യത്തില്‍ വിശദമായ കത്ത് താന്‍ മുഖ്യമന്ത്രിക്ക് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here