വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

Posted on: June 7, 2016 9:11 am | Last updated: June 7, 2016 at 12:49 pm

valakamകൊല്ലം:വാളകത്ത് ആക്രമണത്തിനിരയായ രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ മാനേജര്‍ ആര്‍. ബാലകൃഷ്ണപിള്ള സസ്‌പെന്‍ഡ് ചെയ്തു. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ്് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

2011 സെപ്റ്റംബര്‍ 11ന് രാത്രി വാളകം എംഎല്‍എ ജംഗ്ഷനില്‍വച്ചാണ് കൃഷ്ണകുമാറിനെ അജ്ഞാതര്‍ ആക്രമിച്ചത്. കാറിലെത്തിയ സംഘം ആക്രമിച്ച് കടന്നുകളയുകയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റുമായി ഭിന്നതയിലായിരുന്നു കൃഷ്ണകുമാറെന്നും ആര്‍. ബാലകൃഷ്ണപിള്ളയാണ് സംഭവത്തിനു പിന്നിലെന്നും അധ്യാപകന്റെ ഭാര്യ ഗീത ആരോപിച്ചിരുന്നു. അധ്യാപകനെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.