കോപ അമേരിക്ക; ചിലിക്കെതിരെ അര്‍ജന്റീനക്ക് ജയം

Posted on: June 7, 2016 10:07 am | Last updated: June 7, 2016 at 11:35 am

COPAകാലിഫോര്‍ണിയ: കഴിഞ്ഞ കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് അര്‍ജന്റീന ചിലിയോട് കണക്കുതീര്‍ത്തു. ഗ്രൂപ് ഡിയിലെ ഏറ്റവും ശ്രദ്ധേയമായ മത്സരത്തില്‍ ചിലിക്കെതിരെ അര്‍ജന്റീനക്ക് ജയം, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനിയന്‍ ജയം. സൂപ്പര്‍താരം മെസ്സിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീന മികച്ച കളിയാണ് പുറത്തെടുത്തത്. ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍രഹിതമായിരുന്നു ആദ്യപകുതി. 51-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയും 59-ാം മിനിറ്റില്‍ എവര്‍ ബനേഗയുമാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. 91-ാം മിനിറ്റില്‍ ചിലിയ്ക്കുവേണ്ടി പകരക്കാരനായി ഇറങ്ങിയ ഫ്യുന്‍സാലിഡ ഗോള്‍ നേടിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. ഫീ കിക്കിലൂടെയാണ് ചിലി ഗോള്‍ നേടിയത്.