ഹിലാരി ക്ലിന്റന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു

Posted on: June 7, 2016 9:31 am | Last updated: June 7, 2016 at 3:37 pm

HILLARY CLINTONവാഷിംഗ്ടണ്‍:യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഹിലരി ക്ലിന്റന്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്. നാമനിര്‍ദേശത്തിന് വേണ്ട മാന്ത്രിക സംഖ്യയായ 2383 ഹിലരി പിന്നിട്ടതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എ.പി നടത്തിയ സര്‍വെയിലാണ് ഹിലരി പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന് വ്യക്തമാക്കുന്നത്.ചരിത്ര നിമിഷത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് എ.പി വാര്‍ത്തയോട് പ്രതികരിച്ച ഹിലരി ക്ലിന്റന്‍ ഇനിയും ഏറെ മുന്നേറാനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 60 പ്രതിനിധികളെ നേടാനാകുമെന്ന് ഹിലാരി പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇവിടെ നേടിയ വന്‍ വിജയം നോമിനേഷന്‍ പോരാട്ടത്തില്‍ ഹിലാരിയെ എതിരാളിയായ ബെര്‍നി സാന്റേഴ്‌സിനേക്കാള്‍ ഏറെ മുന്നിലെത്തിച്ചിരിക്കുകയാണ്. ഡമോക്രാറ്റിക് തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവശ്യമായ 2,383 പ്രതിനിധികളെ നേടാന്‍ ഹിലാരിക്കായിട്ടുണ്ട്. കാലിഫോര്‍ണിയ, ന്യൂ ജേഴ്‌സി. ന്യൂ മെക്‌സിക്കൊ, സൗത്ത് ദക്കോട്ട, മൊന്‍ടാന എന്നിവിടങ്ങളില്‍ നടക്കുന്ന ഒരു വട്ട പ്രൈമറികൂടി കഴിയുമ്പോള്‍ ഹിലാരി അമേരിക്കയുടെ ചരിത്രത്തിന്റെ ഭാഗമാകുമെന്നാണ് കരുതുന്നത്.

ഫിലാല്‍ഡില്‍ഫിയയില്‍ നടക്കുന്ന ഡമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷനിലാണ് ഇവരുടെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഇതോടെ അമേരിക്കയിലെ പ്രധാനപ്പെട്ട പാര്‍ട്ടിയുടെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകും ഹിലാരി. അതേ സമയം, ശനിയാഴ്ച നടക്കുന്ന ഡമോക്രാറ്റിക് കണ്‍വെന്‍ഷനും മത്സരത്തിന് വേദിയാകുമെന്ന് ഹിലാരിയുടെ എതിരാളി ബെര്‍നി സാന്റേഴ്‌സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.