Connect with us

Sports

34 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് മോ ഫറ

Published

|

Last Updated

ലണ്ടന്‍: മൂവായിരം മീറ്ററില്‍ 34 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് റെക്കോര്‍ഡ് ബിര്‍മിംഗ്ഹാം ഡയമണ്ട് ലീഗില്‍ പഴങ്കഥയായി. ഒളിമ്പിക് ചാമ്പ്യന്‍ മോ ഫറയാണ് പുതിയ സമയം കുറിച്ച് റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. ഏഴ് മിനുട്ട് 32.62 സെക്കന്‍ഡ്‌സിലായിരുന്നു ഫറയുടെ ഫിനിഷിംഗ്. ഡേവ് മൂര്‍ക്രോഫ്റ്റിന്റെ പേരിലായിരുന്നു മൂന്ന് ദശകത്തോളം ഈ റെക്കോര്‍ഡ്.
കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത ബോക്‌സിംഗ് താരം മുഹമ്മദ് അലിക്കാണ് മോ ഫറ റെക്കോര്‍ഡ് സമര്‍പ്പിച്ചത്. കരിയറിലും ജീവിതത്തിലും മുഹമ്മദ് അലി വലിയ പ്രചോദനമായിരുന്നു. വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഈ നേട്ടം അദ്ദേഹത്തിനുള്ള ഓര്‍മപ്പൂക്കളായി സമര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നു – മോ ഫറ പറഞ്ഞു.
2016 റിയോ ഒളിമ്പിക്‌സില്‍ മധ്യ-ദീര്‍ഘദൂര ഓട്ടങ്ങളില്‍ ബ്രിട്ടന്റെ മെഡല്‍ പ്രതീക്ഷയാണ് മോ ഫറ. ബിര്‍മിംഗ്ഹാമിലെ വിജയം മോ ഫറയുടെ ഫോം മികച്ചതാണെന്ന സൂചനയാണ്. നിലവില്‍ 1500, 3000, 5000, 10000 മീറ്ററുകളിലെ ബ്രിട്ടീഷ് റെക്കോര്‍ഡ് മോ ഫറയുടെ പേരിലാണ്.

Latest