104 ാം വയസില്‍ ഇന്ത്യയുടെ ‘പോക്കറ്റ് ഹെര്‍ക്കുലിസ്’ വിടവാങ്ങി

Posted on: June 7, 2016 5:54 am | Last updated: June 7, 2016 at 12:55 am

കൊല്‍ക്കത്ത: മിസ്റ്റര്‍ യൂനിവേഴ്‌സ് പട്ടം ആദ്യം ഇന്ത്യയിലെത്തിച്ച മനോഹര്‍ എയ്ച് നൂറ്റിനാലാം വയസില്‍ മരണത്തിന് കീഴടങ്ങി. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങള്‍ മനോഹറിനെ അലട്ടിയിരുന്നുവെന്ന് കുടുംബം അറിയിച്ചു. 1.49 മീറ്റര്‍ മാത്രം ഉയരമുള്ള മനോഹര്‍ ഇന്ത്യയുടെ പോക്കറ്റ് ഹെര്‍ക്കുലിസ് എന്നറിയപ്പെട്ടു. എണ്‍പത്തൊമ്പതാം വയസിലാണ് അവസാനമായി ശരീരസൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്. അതിന് ശേഷവും ജിംനേഷ്യത്തില്‍ വര്‍ക്കൗട്ട് തുടര്‍ന്നു.
ഒരു യുഗം അവസാനിക്കുന്നുവെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.
മനോഹര്‍ജി എല്ലാവര്‍ക്കും പ്രചോദനമാണ്. യുവാക്കളാകട്ടെ പ്രായമേറിയവരാകട്ടെ മനോഹറിന്റെ ആരോഗ്യപരിപാലനം കാലങ്ങളോളം ചര്‍ച്ച ചെയ്യപ്പെടും – ഇന്ത്യയുടെ ഫുട്‌ബോള്‍ താരം ചുനി ഗോസ്വാമി പറഞ്ഞു.