ആഘോഷം കഴിഞ്ഞു; ക്രിസ്റ്റ്യാനോ പോര്‍ച്ചുഗല്‍ ക്യാമ്പില്‍

Posted on: June 7, 2016 5:52 am | Last updated: June 7, 2016 at 12:53 am
ronaldo
റെനാറ്റോ സാഞ്ചസും ക്രിസ്റ്റ്യാനോയും ക്യാമ്പില്‍

ലിസ്ബന്‍: റയല്‍മാഡ്രിഡിനൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന്റെ ആഘോഷത്തിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആഡംബര നൗകയില്‍ ഒരാഴ്ചയായി കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിക്കുകയായിരുന്നു. അപ്പോഴും, ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ സൂപ്പര്‍താരം വീഴ്ച വരുത്തിയില്ല. അവിടെയും വര്‍ക്കൗട്ടുകള്‍ ചെയ്യുന്ന ഫോട്ടോ ക്രിസ്റ്റ്യാനോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിയിരുന്നു.
ഞായറാഴ്ച, യൂറോ കപ്പിന് തയ്യാറെടുക്കുന്ന പോര്‍ച്ചുഗല്‍ ടീം ക്യാമ്പില്‍ ക്രിസ്റ്റ്യാനോ ചേര്‍ന്നു. ക്യാപ്റ്റന്‍ കൂടിയായ ക്രിസ്റ്റ്യാനോ എത്തിയത് ക്യാമ്പിന് ആവേശമായി.
പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍നാന്‍ഡോ സാന്റോസ് റയല്‍ താരങ്ങളായ ക്രിസ്റ്റ്യാനോക്കും പെപെക്കും പരിശീലന സെഷയനില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗിന്റെ തിരക്ക് കഴിഞ്ഞെത്തിയ താരങ്ങള്‍ വിശ്രമിക്കട്ടെ എന്നാണ് സാന്റോസ് പറയുന്നത്.
റയലിനായി സീസണില്‍ 51 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ ദേശീയ ടീമിനായി അതിലും മികച്ച പ്രകടനം യൂറോയില്‍ പുറത്തെടുക്കുമെന്ന് സാന്റോസ് ഉറച്ച് വിശ്വസിക്കുന്നു.
ആസ്ത്രിയ, ഹംഗറി, ഐസ്‌ലാന്‍ഡ് ഉള്‍പ്പെടുന്ന ഗ്രൂപ്പ് എഫിലാണ് പോര്‍ച്ചുഗല്‍. പതിനാലിന് ഐ സ്‌ലാന്‍ഡുമായാണ് ആദ്യ കളി.