റാങ്ക് ജേതാവിനെ അനുമോദിച്ചു

Posted on: June 7, 2016 6:00 am | Last updated: June 7, 2016 at 12:44 am
മര്‍കസിലെത്തിയ മുനവ്വിറിനെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുമോദിക്കുന്നു
മര്‍കസിലെത്തിയ മുനവ്വിറിനെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുമോദിക്കുന്നു

കോഴിക്കോട്: കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് മുനവ്വിറിനെ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുമോദിച്ചു.
എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ നേതാക്കള്‍ക്കൊപ്പം മര്‍കസിലെത്തിയ മുനവ്വിറിന് തുടര്‍പഠനത്തിന് എല്ലാ പിന്തുണയും സഹായവുമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. നൂറു ശതമാനം മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുനവ്വിറിന്റെ അഭിമാനകരമായ നേട്ടം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രചോദനമാകണമെന്ന് അദ്ദേഹം പറഞ്ഞു.