ശൈഖ് നഹ്‌യാന്‍ ബിസിനസ് ലീഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി

Posted on: June 6, 2016 9:59 pm | Last updated: June 6, 2016 at 9:59 pm
യു എ ഇ സാംസ്‌കാരിക-വിജ്ഞാന വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക്  അല്‍ നഹ്‌യാന്‍ അബുദാബിയില്‍ ആഗോള ബിസിനസ് ലീഡര്‍മാര്‍ക്കൊപ്പം,  ഡോ. ബി ആര്‍ ഷെട്ടി സമീപം
യു എ ഇ സാംസ്‌കാരിക-വിജ്ഞാന വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക്
അല്‍ നഹ്‌യാന്‍ അബുദാബിയില്‍ ആഗോള ബിസിനസ് ലീഡര്‍മാര്‍ക്കൊപ്പം,
ഡോ. ബി ആര്‍ ഷെട്ടി സമീപം

അബുദാബി: സാംസ്‌കാരിക-വിജ്ഞാന വികസന മന്ത്രാലയം സംഘടിപ്പിച്ച, ‘എല്ലാവര്‍ക്കും സംസ്‌കാരവും വിജ്ഞാനവും’ എന്ന ഇനീഷ്യേറ്റീവിന്റെ ഭാഗമായി യു എ ഇ സാംസ്‌കാരിക-വിജ്ഞാന വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനും സാംസ്‌കാരിക-വിജ്ഞാന വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഫ്ര അല്‍ ശബ്രിയും ബിസിനസ് ലീഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി. അബുദാബി ദുസിത് താനി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നൂറിലധികം രാജ്യങ്ങളില്‍നിന്നുള്ള ബിസിനസ് ലീഡര്‍മാര്‍ പങ്കെടുത്തു.
വൈവിധ്യമുള്ള ഒരു രാജ്യത്തെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാവാനാണ് ആഗോള ബിസിനസ് ലീഡര്‍മാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയത്. അതോടൊപ്പം മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥയും സൗഹാര്‍ദപൂര്‍ണമായ സമൂഹത്തെയും വാര്‍ത്തെടുക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ‘എല്ലാവര്‍ക്കും സംസ്‌കാരവും വിജ്ഞാനവും’ എന്ന ഇനീഷ്യേറ്റീവിന്റെ വിശദമായ പദ്ധതികള്‍ ശൈഖ് നഹ്‌യാന്‍ അവതരിപ്പിച്ചു.