ഡല്‍ഹിയില്‍ കാട്ടുഭരണമാണ് നിലനില്‍ക്കുന്നതെന്ന് കെജ്‌രിവാള്‍

Posted on: June 6, 2016 8:10 pm | Last updated: June 6, 2016 at 8:56 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാട്ടുഭരണമാണ് നിലനില്‍ക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിനെയും ലക്ഷ്യമാക്കിയാണ് കെജ്‌രിവാളിന്റെ ആരോപണം.

ഡല്‍ഹിയില്‍ കാട്ടുഭരണമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗും ക്രമസമാധാനം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനായി എന്താണ് ഇവര്‍ ചെയ്തതെന്നു വ്യക്തമാക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ബ്രഹ്മപുരി പ്രദേശത്ത് ഒരു കുടുംബത്തിലെ മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പ്രസ്താവന.