മാള്‍ ഓഫ് ഖത്വര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചു

Posted on: June 6, 2016 8:48 pm | Last updated: June 6, 2016 at 8:48 pm
SHARE
Anti tobaco
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഐക്യ രാഷ്ട്ര സംഘടനയുടെ യുനൈറ്റഡ് നാഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ മാര്‍ച്ചില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഭാരവാഹികളും

ദോഹ: ഖത്വറിന്റെ ഷോപ്പിംഗ് മേഖലയില്‍ പുത്തന്‍ അനുഭവം സമ്മാനിക്കുന്ന മാള്‍ ഓഫ് ഖത്വര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ഇതിന്റെ തുടക്കമെന്നോണം ചില്ലറവില്‍പ്പനക്കാര്‍ക്ക് നിര്‍മാണ പുരോഗതി വിലയിരുത്താനുള്ള അവസരമൊരുക്കി. രാജ്യത്തെ ഏറ്റവും വലിയ മാളുകളിലൊന്നായ മാള്‍ ഓഫ് ഖത്വര്‍ എല്ലാ ചില്ലറ വില്‍പ്പന ശാലക്കാര്‍ക്കും ഭാവിയിലെ വാടകക്കാര്‍ക്കും സ്വീകരണ പരിപാടി സംഘടിപ്പിച്ചു. ഒക്‌ടോബര്‍ 29നാണ് മാള്‍ ഓഫ് ഖത്വര്‍ പ്രവര്‍ത്തനം ആരംഭിക്കുക.
മാളിന്റെ നിര്‍മാണ പുരോഗതിയിലും മിനുക്കുപണികളിലും ചില്ലറ വില്‍പ്പനക്കാര്‍ പൂര്‍ണ സംതൃപ്തിയും സന്നദ്ധതയും പ്രകടിപ്പിച്ചു. നിലവില്‍ നൂറിലേറെ ചില്ലറ വില്‍പ്പനക്കാര്‍ നിലവില്‍ ഷോപ്പ് സ്ഥലം തിരഞ്ഞെടുത്തിട്ടുണ്ട്. ഇരുന്നൂറിലേറെ ചില്ലറ വില്‍പ്പനഷോപ്പുടമകള്‍ വരും ആഴ്ചകളില്‍ ഷോപ്പ് സ്ഥലം തീരുമാനാക്കും.
ഖത്വര്‍ ദേശീയ ദര്‍ശനം 2030നുള്ള ആടയാഭരണമാകും ഖത്വര്‍ മാളെന്ന് സി ഇ ഒ അഹ്മദ് അല്‍ മുല്ല പറഞ്ഞു. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം പിടിക്കുമെന്നതില്‍ സംശയമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പ്രയാണത്തിന്റെ തുടക്കം ഇന്നാണെന്ന് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ നഊമി സര്‍ജ്യന്റ് പറഞ്ഞു.
ചില്ലറ വില്‍പ്പനക്കൊപ്പം വിശ്രമ കേന്ദ്രവുമാക്കി മാറ്റാനാണ് ഈ നിര്‍മിതിയെന്നും ചുമരുകള്‍ ജീവസ്സുറ്റതാക്കുകയാണ് തങ്ങളുടെ കര്‍ത്തവ്യമെന്നും ജനറല്‍ മാനേജര്‍ റോണി മൗറാണി പറഞ്ഞു.