ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ചു; 19 യസീദി വനിതകളെ ഐഎസ് തീകൊളുത്തിക്കൊന്നു

Posted on: June 6, 2016 8:43 pm | Last updated: June 6, 2016 at 8:43 pm

yaseedi womenഡമസ്‌കസ്: ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 19 യസീദി വനിതളെ സിറിയയിലെ ഐഎസ് ഭീകരര്‍ ഇരുമ്പുകൂട്ടിലടച്ച് തീകൊളുത്തി കൊന്നു. നൂറുക്കണക്കിന് ആളുകള്‍ നോക്കിനില്‍ക്കെയാണ് ഐഎസ് ക്രൂരകൃത്യം നടപ്പാക്കിയത്. ലൈംഗിക അടിമകളാക്കാന്‍ വേണ്ടി ഐഎസ് ഭീകരര്‍ ബന്ദികളാക്കിയ യുവതികളെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. മൊസൂളില്‍ വെച്ചായിരന്നു ഈ ക്രൂരകൃത്യം നടപ്പാക്കിയത്. ക്രൂരകൃത്യം നോക്കിനില്‍ക്കുകയല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

നിരവധി യസീദികളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും അവരുടെ പെണ്‍മക്കളെയും ഭാര്യമാരെയും ലൈംഗിക അടിമകളാക്കാന്‍ ബന്ദികളാക്കുകയും ചെയ്യുന്നത് ഐഎസ് പതിവാക്കിയിരിക്കുകയാണ്. ഇതുവരെ മുവായിരത്തിലധികം യസീദി വനിതളെ ഐഎസ് ഇത്തരത്തില്‍ ലൈംഗിക അടിമകളായി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിന്‍ജാര്‍ മലനിരകളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.