തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം രണ്ട് ദിവസത്തിനകം കേരളത്തിലെത്തും

Posted on: June 6, 2016 8:29 pm | Last updated: June 6, 2016 at 8:31 pm

RAINന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം രണ്ട് ദിവസത്തിനകം കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതേസമയം വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ താപനിലയില്‍ അടുത്ത അഞ്ച് ദിവസം കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ജൂണ്‍ ഏഴിന് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. കര്‍ണാടക, കേരള, അരുണാചല്‍ പ്രദേശം, ലക്ഷദ്വീപ് തീരങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്.