പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഋഷിരാജ്‌സിംഗിനെ എക്‌സൈസ് കമ്മീഷ്ണറായി നിയമിച്ചു

Posted on: June 6, 2016 8:33 pm | Last updated: June 7, 2016 at 11:35 am
SHARE

rishiraj singhതിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡിജിപി ഋഷിരാജ്‌സിംഗിനെ എക്‌സൈസ് കമ്മീഷ്ണറായി നിയമിച്ചു. സുദേഷ്‌കുമാര്‍ ഐപിഎസ് ഉത്തരമേഖലാ എഡിജിപിയാകും. അനില്‍കാന്ത് ജയില്‍ എഡിജിപിയാകും. ഇന്റിലിജന്‍സ് മേധാവിയായി ശ്രീലേഖ ഐപിഎസിനെയും നിയമിച്ചു.

ടിജെ ജോസ് പൊലീസ് ആസ്ഥാനം ഐജി,ഐജി ജയരാജ് മനുഷ്യാവകാശ കമ്മീഷന്‍,കെ പദ്മകുമാര്‍ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍,നിതിന്‍ അഗര്‍വാള്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപി എന്നിങ്ങനെയാണ് പ്രധാന സ്ഥലം മാറ്റങ്ങള്‍.
ഇതിനൊപ്പം ജില്ലാ തലത്തിലും അഴിച്ചുപണി നടന്നു. എസ് ശ്രീജിത്ത് എറണാകുളം റെഞ്ച് ഐജി,ഐജി മഹിപാല്‍ യാദവ് പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പാള്‍, ഡിഐജി വിജയന്‍ പൊലീസ് ട്രെയിനിംഗ് എന്നിങ്ങനെയാണ് പുതിയ ചുമതലകള്‍.ഡിജിപി, വിജിലന്‍സ് ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളിലും സിവില്‍ സര്‍വ്വീസ് രംഗത്തും വലിയ മാറ്റങ്ങള്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ സര്‍ക്കാര്‍ വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരിഷ്‌കാരങ്ങള്‍.