Connect with us

Malappuram

തട്ടികൊണ്ട് പോയി വസ്തുവകകള്‍ സ്വന്തമാക്കാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: തട്ടിക്കൊണ്ട് പോയ ആളുടെ ബന്ധുക്കളുടെ വസ്തുവകകള്‍ തന്ത്രത്തിലൂടെ കൈക്കലാക്കാന്‍ ശ്രമിച്ച രണ്ട് പേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ ഊട്ടി റോഡിലെ വി പി സജി(39), കകൂത്ത് പി അബ്ദുല്‍ നാസര്‍ (50) എന്നിവരെയാണ് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ അഡീഷണല്‍ എസ് ഐ. ഉസ്മാന്‍, എ എസ് ഐ. ഷംസുദ്ദീന്‍, എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് താഴെക്കോട് അനിക്കാടന്‍ ലൈലയുടെ മകന്‍ അനില്‍ ബാബുവിനെ പണമിടപാടുമായി ബന്ധപ്പെട്ട് നാല് പേര്‍ വന്ന് തട്ടിക്കൊണ്ട് പോയതായി ലൈലയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തട്ടിക്കൊണ്ട് പോയ അനില്‍ ബാബുവിനും പ്രതികള്‍ക്കും വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിക്കൊണ്ടിരിക്കെയാണ് ലൈലയുടെ പേരിലുള്ള സ്വത്ത് വകകള്‍ രജിസ്റ്റര്‍ ചെയ്ത് വാങ്ങി കാര്യങ്ങള്‍ പരിഹരിക്കാന്‍ രജിസ്റ്റര്‍ ഓഫീസില്‍ നീക്ക്‌പോക്കുകള്‍ നടക്കുന്ന വിവരം പോലീസിന് ലഭിച്ചത്. രജിസ്‌ട്രേഷന്‍ നിര്‍ത്തിവെക്കാനും സ്വത്ത് വാങ്ങിക്കാന്‍ വന്ന ആളുടെ വിവരങ്ങള്‍ അറിയിക്കാനും പോലീസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വി പി സജിയുടെ പേരില്‍ രേഖകള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് പോലീസിന്ന് അറിയാന്‍ കഴിഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തപ്പോഴാണ് മേല്‍ ഇടപാട് നടത്തുന്നത് കക്കൂത്തുള്ള പി നാസറാണെന്ന് അറിയാനായത്. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സി ഐ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അനില്‍ ബാബുവിന്റെ ഉമ്മ ലൈല ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട

Latest