ദീര്‍ഘകാല ഖത്വര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Posted on: June 6, 2016 8:02 pm | Last updated: June 6, 2016 at 8:02 pm
SHARE

ദോഹ: ഖത്വറിലെ ദീര്‍ഘകാല പ്രവാസി വി സി കലന്തന്‍ സ്വദേശമായി തൃശൂര്‍ പാവറട്ടിയില്‍ നിര്യാതനായി. ദീര്‍ഘകാലം ഖത്വറിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു എണ്‍പതുകളില്‍ ഏറെ പ്രസിദ്ധമായിരുന്ന രാഗം ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യന്‍ പത്ര മാസികകള്‍ക്കും ആനുകാലികങ്ങള്‍ക്കും പ്രവാസികള്‍ ആശ്രയിച്ചിരുന്നത് മിശൈരിബിലെ ഈ ലൈബ്രറിയെയായിരുന്നു. നിര്യാണത്തെത്തുടര്‍ന്ന് ഖത്വറിലായിരുന്ന മക്കള്‍ ഡോ. സമീര്‍ കലന്തനും സജീര്‍ കലന്തനും നാട്ടിലേക്കു പുറപ്പെട്ടു. ഖബറടക്കം ഇന്ന് മഹല്ല് ഖബര്‍ സ്ഥാനില്‍ നടക്കും. ഉദയം പഠനവേദി ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here