Connect with us

Kerala

മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാന്‍ സുപ്രീംകോടതി അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി:  മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. സ്‌കൂള്‍ പൂട്ടുന്നതിന് ആവശ്യത്തിലധികം സമയം നല്‍കിയിരുന്നുവെന്ന് ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് പി.സി.ഘോഷ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജൂണ്‍ എട്ടിനകം സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ്? സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ആദായകരമല്ലാത്ത സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് മാനേജര്‍ എ.എ.പദ്മനാഭന്‍ നല്‍കിയ ഹര്‍ജിയിലാണ് സ്‌കൂള്‍ പൊളിച്ചു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 2014 ഏപ്രില്‍ 10 ന് മാനേജരുടെ നേതൃതത്തില്‍ ഒരു സംഘം സ്‌കൂള്‍ കെട്ടിടം പൊളിച്ചു നീക്കിയിരുന്നു. എന്നാല്‍, വിവിധ അദ്ധ്യാപക, വിദ്യാര്‍ത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് സകൂള്‍ പുനര്‍നിര്‍മിക്കുകയായിരുന്നു.