Connect with us

Kerala

വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണം: ആന്റണി

Published

|

Last Updated

തിരുവനന്തപുരം നിയമസഭാ തെരഞ്ഞെടുപ്പുമായി കോണ്‍ഗ്രസിനകത്ത് ഉയര്‍ന്നു വന്ന അഭിപ്രായങ്ങളോട് പ്രതികരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. സംഘടനക്കകത്ത് വിമര്‍ശനങ്ങളുണ്ടാവുമ്പോള്‍ സഹിഷ്ണുതയോടെ നേരിടണം. ചര്‍ച്ചകളുടെ അന്തഃസത്ത ഉള്‍ക്കൊള്ളണം. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ മറികടന്ന് ആറ് മാസത്തിനകം പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ കഴിയണമെന്നും ആന്റണി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ ആര്‍ ശങ്കര്‍ കെ കരുണാകരന്‍ എന്നിവര്‍ക്കെതിരായി കണ്ണീര്‍ കുടിപ്പിക്കും വിധം പാര്‍ട്ടില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ അവര്‍ ആ വിമര്‍ശനങ്ങള്‍ പുഞ്ചിരിയോടെയാണ് നേരിട്ടത്. സംഘപരിവാറുമായി യാതൊരു ബന്ധവും പാടില്ലെന്നും ആന്റണി പറഞ്ഞു.

തിരുവനന്തപുരത്ത് നടക്കുന്ന കെ പി സി സി എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു എകെ ആന്റണി. സുധീരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എകെ ആന്റണി ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെ അതിനിശിതമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം മുന്‍മന്ത്രി കെ.ബാബുവും സുധീരനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.പാര്‍ട്ടിക്ക് വേണ്ടാത്ത സ്ഥാനാര്‍ത്ഥിയെന്ന പ്രതീതിയാണ് തോല്‍വിക്ക് കാരണമായത്. തന്നെ മദ്യലോബിയുടെ ആളാക്കിയും കളങ്കിതനാക്കിയും ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് തോറ്റത്. തോല്‍വിയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മാറിനിന്നു. കൂടാതെ സീറ്റുമായി ബന്ധപ്പെട്ട് ഏഴുദിവസത്തോളം നടന്ന ചര്‍ച്ചകളും പരാജയത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിനാല്‍ പാര്‍ട്ടിക്കും പരാജയത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഉണ്ടെന്നും ബാബു വ്യക്തമാക്കി.