കോപ്പ അമേരിക്ക:ഉറുഗ്വേയ്‌ക്കെതിരെ മെക്‌സിക്കോയ്ക്ക് ജയം

Posted on: June 6, 2016 10:02 am | Last updated: June 6, 2016 at 10:02 am
SHARE

COPA AMERICAകാലിഫോര്‍ണിയ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സിയില്‍ ഉറുഗ്വേയ്‌ക്കെതിരെ മെക്‌സിക്കോയ്ക്ക് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മെകസിക്കോയുടെ ജയം. നാലാം മിനിറ്റില്‍ ഉറുഗ്വേയുടെ ആല്‍വരെ ഡാനില്‍ പെരേരയുടെ സെല്‍ഫ് ഗോളാണ് മെക്‌സികോയ്ക്ക് ലീഡ് നല്‍കിയത്.

രണ്ടാംപകുതിയില്‍ ഗോള്‍ മടക്കാന്‍ ഉറുഗ്വേയ് നടത്തിയ ശ്രമം 74ആം മിനുട്ടില്‍ ഫലം കണ്ടു. കാര്‍ലോസ് ആന്ദ്രെ സാഞ്ചസിന്റെ ക്രോസില്‍ ക്യാപ്ടന്‍ ഡീഗോ ഗോഡിനാണ് ഗോള്‍ മെക്‌സിക്കോയുടെ വല കുലുക്കിയത്. എന്നാല്‍ കളി അവസാനിക്കാന്‍ അഞ്ചു മിനിട്ട് മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു ഉറുഗ്വേയെ ഞെട്ടിച്ച് രണ്ട് ഗോളുകള്‍ കൂടി പിറന്നു. 84ആം മിനിറ്റില്‍ ക്യാപ്ടന്‍ മാര്‍ക്കേസ് ആല്‍വേരസിന്റെ ഷോട്ട് ഉറുഗ്വേയുടെ പ്രതിരോധം തുളച്ച് വലയില്‍ കയറി. എക്‌സ്ട്രാ ടൈമില്‍ ഹെകടര്‍ ഹെരേരയുടെ ഗോളിലൂടെ മെക്‌സിക്കോ ഒരു ഗോള്‍ കൂടി നേടി വിജയം ഉറപ്പിച്ചു.

ഒരേ കളിയില്‍തന്നെ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ട് മത്യാസ് വെസിനോ പുറത്തായതും പത്തു പേരായി ചുരുങ്ങിയതും ഉറുഗ്വേയ്ക്ക് തിരിച്ചടിയായി. 27, 44 മിനിറ്റുകളിലായിരുന്നു മത്യാസ് വെസീനോ മഞ്ഞക്കാര്‍ഡ് കണ്ടത്.