പരിസ്ഥിതി മൗലികവാദം എന്ന പ്രയോഗം തെറ്റ്: ബിനോയ് വിശ്വം

Posted on: June 5, 2016 3:52 pm | Last updated: June 5, 2016 at 3:52 pm
SHARE

binoy-viswamന്യൂഡല്‍ഹി: പരിസ്ഥിതി മൗലികവാദം എന്നത് തെറ്റായ പ്രയോഗമാണെന്ന് സിപിെഎ നേതാവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം. മുതലാളിത്ത കൊള്ളയുടെ ഭാഗമാകുന്നതല്ല ഇടതുപക്ഷത്തിന്റെ വികസനം. മാര്‍ക്‌സിസ്റ്റ് നിലപാടുള്ള ആര്‍ക്കും വലതുപക്ഷ വികസന കാഴ്ചപാടിനെ അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുപക്ഷ വികസനത്തിന് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പുണ്ടെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

അന്ധവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലികവാദം നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.

LEAVE A REPLY

Please enter your comment!
Please enter your name here