Connect with us

Kerala

അന്ധവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലികവാദം നിയന്ത്രിക്കണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: അന്ധവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലികവാദം നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതി വിഷയങ്ങളില്‍ പരജ്ഞാനമുള്ളവരാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത്. വികസനം മുരടിപ്പിക്കാതെ പരിസ്ഥിതിസംരക്ഷണമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഗവേഷണ സംവിധാനങ്ങള്‍ ആവശ്യമുണ്ട്. ഈ മേഖലയില്‍ പ്രാവീണ്യം നേടിയവരാണ് ഇക്കാര്യത്തില്‍ മാതൃകാപരമായ അഭിപ്രായം രേഖപ്പെടുത്തേണ്ടത്. അത്തരം അഭിപ്രായങ്ങളും പൊതുവികാരങ്ങളും പഠിച്ച് വിവേകപൂര്‍വം ഇടപെടുമ്പോഴാണ് ശാശ്വതമായ പരിഹാരം കണ്ടെത്താനാവുക. മാലിന്യസംസ്‌കരണം, വിഭവശോഷണം, ഊര്‍ജ ദുരുപയോഗം, അനധികൃത പ്രകൃതിചൂഷണം, ജലത്തിന്റെ അശാസ്ത്രീയ ഉപഭോഗം തുടങ്ങിയ വിഷയങ്ങള്‍ സൂക്ഷമമായി പഠിച്ച് ആവശ്യമെങ്കില്‍ നിയമനിര്‍മാണത്തിലൂടെയായാലും പരിഹരിക്കണം. കാലാനുസൃതമാറ്റങ്ങള്‍ ആവശ്യമാണ്.