ഹരിപ്പാട് മെഡിക്കല്‍ കോളേജ് പദ്ധതി പുനഃപരിശോധിക്കും: ധനമന്ത്രി

Posted on: June 5, 2016 12:46 pm | Last updated: June 6, 2016 at 11:31 am

haripad hospitelആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളേജ് പദ്ധതി പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നബാര്‍ഡില്‍ നിന്ന് 300 കോടി വായ്പയെടുത്ത് നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നബാര്‍ഡില്‍ നിന്ന് വായ്പയെടുത്ത് നല്‍കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കോളേജിന്റെ പേരില്‍ വയല്‍നികത്താന്‍ അനുവദിക്കില്ലെന്നും ഐസക് വ്യക്തമാക്കി.

സിയാല്‍ മാതൃകയില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഹരിപ്പാട് കരുവാറ്റയില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. 18 കിലോമീറ്റര്‍ അപ്പുറത്ത് വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജ് പരിമിതികളില്‍ വീര്‍പ്പ് മുട്ടുകയാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് പകരം സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ കോളേജ് എന്തിനെന്ന വിമര്‍ശം തുടക്കം മുതലുണ്ടായിരുന്നു.