മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വാഹനാപകടം: 17 മരണം

Posted on: June 5, 2016 11:22 am | Last updated: June 5, 2016 at 3:16 pm

bus accidentമുംബൈ: മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ ബസും കാറും കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ട് മാസം പ്രായമായ ഒരു കുഞ്ഞും 10 സ്ത്രീകളും ഉള്‍പ്പെടുന്നു. സതാരയില്‍ നിന്ന് മുംബൈയിലേക്ക് പോയ ആഡംബര ബസാണ് അപകടത്തില്‍പ്പെട്ടത്. റാഡ്ഗാഡ് ജില്ലയിലെ ശിവ്ഖറിന് സമീപം ഞായറാഴ്ച്ച പുലര്‍ച്ചെ 5.30 നായിരുന്നു അപകടം.

അമിത വേഗതയില്‍ വന്ന ബസ് റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിട്ടിരുന്നു രണ്ട് കാറുകളില്‍ ഇടിച്ച് മറിയുകയായിരുന്നു. ടയര്‍ മാറാനായി നിര്‍ത്തിയ സ്വിഫ്റ്റ് കാറിലെ ഡ്രൈവറെ സഹായിക്കാന്‍ ആദ്യ ലൈനില്‍ നിര്‍ത്തിയ ഇന്നോവ കാറിലാണ് ആദ്യം ബസിടിച്ചത്. തുടര്‍ന്ന് സ്വിഫ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.