കോപ അമേരിക്ക: ബ്രസീലിനെ ഇക്വഡോര്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു

Posted on: June 5, 2016 10:59 am | Last updated: June 5, 2016 at 10:59 am
SHARE

copa brazilന്യൂയോര്‍ക്ക്: കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്രസീലിനെ ഇക്വഡോര്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. യുവനിരയുമായി കളത്തിലിറങ്ങിയ ബ്രസീലിന് തുടക്കം തന്നെ പാളി. വില്ല്യനും കുട്ടീഞ്ഞോയും ഒറ്റപ്പെട്ട ഗോളവസരങ്ങള്‍ ഒരുക്കിയതൊഴിച്ചാല്‍ കളിയില്‍ മുന്‍തൂക്കം അവകാശപ്പെടാന്‍ ബ്രസീലിനായില്ല.

കോസ്റ്ററിക്ക-പാരഗ്വായ് മത്സരവും ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. കളിയില്‍ മുന്‍തൂക്കമുണ്ടായിട്ടും പ്രയോജനപ്പെടുത്താന്‍ പാരഗ്വയ്ക്ക് കഴിഞ്ഞില്ല. കടുത്ത ചൂട് ഇരു ടീമുകളേയും വലച്ചു. മത്സരസമയത്തെച്ചൊല്ലി പ്രതിഷേധമുയര്‍ത്തിയാണ് കളിക്കാര്‍ മടങ്ങിയത്.

ദുര്‍ബലരായ ഹെയ്തിക്കെതിരെ പെറു ഒരു ഗോള്‍ ജയം സ്വന്തമാക്കി. പരിചയസമ്പന്നരായ പെറുവിനെ മികച്ച പ്രതിരോധം തീര്‍ത്താണ് ഹെയ്തി തളച്ചത്. അറുപത്തൊന്നാം മിനിറ്റില്‍ പൗലോ ഗ്വെരേറോ ആണ് പെറുവിന്റെ ഗോള്‍ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here