എസ്എസ്എഫ് ഹരിത ക്യാമ്പസുകള്‍ സൃഷ്ടിക്കുന്നു

Posted on: June 5, 2016 10:50 am | Last updated: June 5, 2016 at 10:50 am

പാലക്കാട്: ലോകപരിസ്ഥിതിദിനമായ ഇന്ന് നാളെക്കൊരു തണല്‍ പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതിക്യാംപ് യിന്റെ ഭാഗമായി ജില്ലയില്‍ നൂറ് കണക്കിന് ഹരിതക്യാംപസുകള്‍ സൃഷ്ടിക്കും. ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് കൊപ്പം ഡിവിഷനിലെ പുലാശേരി എം ഇ ടിയില്‍ വെച്ച് പട്ടാമ്പികാര്‍ഷിക സര്‍വകലാശാല ഗവേഷകന്‍ കെ അജിത്ത് നിര്‍വഹിക്കും.
കേരള മുസ് ലീം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എസ് ജെ എം സംസ്ഥാന സെക്രട്ടറി ഉമര്‍മദനി വിളയൂര്‍, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ ചുണ്ടമ്പറ്റ, ജില്ലാ ഉപാധ്യക്ഷന്‍ ഹാഫിള ് ഉസ്മാന്‍ വിളയൂര്‍, മൊയ്തീന്‍ കുട്ടി അല്‍ഹസനി, മുഹമ്മദ് കുട്ടി അന്‍വരി പങ്കെടുക്കും.
ഇതിന്റെ ഭാഗമായി 7 ഡിവിഷന്‍, സെക്ടര്‍ കേന്ദ്രങ്ങളിലും ഉദ്ഘാടനം നടക്കും. ജൂണ്‍ ഒന്ന് മുതല്‍ 7 വരെയാണ് പരിസ്ഥിതി ക്യാംപ് നടക്കുന്നത്, വൃക്ഷതൈ വിതരണം, പരിസ്ഥിതി സംരക്ഷണ പഠന ക്ലാസ് തുടങ്ങി വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.