ജിഷ വധം: അന്വേഷണം ശരിയായ ദിശയിലെന്ന് ഡിജിപി

Posted on: June 5, 2016 10:18 am | Last updated: June 5, 2016 at 1:04 pm
SHARE

Lokanath-Beheraകൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പെരുമ്പാവൂരില്‍ ജിഷയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം മാജിക്കല്ലെന്നും പൂര്‍ണമായ സത്യം കണ്ടെത്താന്‍ സമയമെടുത്തേക്കുമെന്നും ബെഹ്‌റ പറഞ്ഞു.

ശനിയാഴ്ച്ച വൈകീട്ട് ആലുവ പോലീസ് ക്ലബില്‍വെച്ച് ലോക്‌നാഥ് ബെഹ്‌റ പുതിയ അന്വേഷണം സംഘത്തിന് നേതൃത്വം നല്‍കുന്നു എഡിജിപി ബി സന്ധ്യ അടക്കമുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പുതുതായി തയാറാക്കിയ രേഖാചിത്രം അടിസ്ഥാനമാക്കിയുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും പ്രതിയെ കുറിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

ഏപ്രില്‍ 28 നാണ് നിയമവിദ്യാര്‍ഥിനി ജിഷ പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടില്‍ വെച്ച് ക്രൂരമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കേസിന്റെ തുടക്കത്തില്‍ പോലീസ് കാണിച്ച അനാസ്ഥയാണ് തെളിവ് നശിക്കാന്‍ കാരണമായത്.