ഐഎഎംഇ സംസ്ഥാനതല ഗോള്‍ഡ് മെഡലുകള്‍ വിതരണം ചെയ്തു

Posted on: June 5, 2016 12:29 am | Last updated: June 5, 2016 at 12:29 am
SHARE

കോഴിക്കോട്: ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്‍ (ഐ എ എം ഇ) കീഴില്‍ ഇന്ത്യക്കകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്കായി നടത്തിയ ഇന്റര്‍നാഷനല്‍ സ്‌കോസ്റ്റിക് ടാലന്റ് ടെസ്റ്റ് (ഐ എസ് ടി ടി) സംസ്ഥാനതല വിജയികള്‍ക്കുള്ള 916 സ്വര്‍ണ്ണപ്പതക്കവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 256സ്‌കൂളുകളില്‍ നിന്നായി 47103 വിദ്യാര്‍ഥികളാണ് പങ്കെടുത്തിരുന്നത്. സംസ്ഥാനതലത്തില്‍ വിജയികളായവര്‍ക്കുള്ള സ്വര്‍ണപ്പതക്കമാണ് വിതരണം നടത്തിയത്.
മഹഌറ പബ്ലിക് സ്‌കൂള്‍ മാവൂര്‍ വിദ്യാര്‍ഥി ഹാനിയ ഫാത്തിമ കെ എല്‍ കെ ജിയിലും മര്‍കസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എരഞ്ഞിപ്പലം വിദ്യാര്‍ഥി ജുമാന ഫെബിന്‍ യു കെ ജിയിലും ഖുത്തുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെമ്മാട് വിദ്യാര്‍ഥി ഫാത്വിമ ബര്‍സ ഒന്നാം തരത്തിലും സിറാജുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുറ്റിയാടി വിദ്യാര്‍ഥി മുഹമ്മദ് റനീം രണ്ടാം തരത്തിലും യെസ് ഇംഗ്ലീഷ് സ്‌കൂള്‍ മാട്ടായ വിദ്യാര്‍ഥി ഫാത്വിമ അസ്‌ന മൂന്നാം തരത്തിലും അല്‍ ബാബ് സെന്‍ട്രല്‍ സ്‌കൂള്‍ കാട്ടൂര്‍ വിദ്യാര്‍ഥി സല്‍മാന്‍ ഷിയാസ് നാലാം തരത്തിലും ഉമരിയ്യ പബ്ലിക് സ്‌കൂള്‍ വള്ളിവട്ടം വിദ്യാര്‍ഥി ആദില ജന്നത്ത് പി കെ അഞ്ചാം തരത്തിലും സിറാജുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പെരിങ്ങത്തൂര്‍ വിദ്യാര്‍ഥി ഫാത്തിമത്തു നാജിഹ പി ആറാം തരത്തിലും മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ മേല്‍മുറി വിദ്യാര്‍ഥി റംസി എന്‍ എം ഏഴാം തരത്തിലും ഖദീജ ഇംഗ്ലീഷ് സ്‌കൂള്‍ മഞ്ചേരി വിദ്യാര്‍ഥി ആഇശ ഫെബിന്‍ പി എന്‍ എട്ടാം തരത്തിലും മൗലാന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊമ്പം വിദ്യാര്‍ഥി അബ്ദുല്‍ ഹസീബ് ഒമ്പതാം തരത്തിലും സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാട്ടൂല്‍ വിദ്യാര്‍ഥി തസ്’ലീമ ടി സി പത്താം തരത്തിലും ഫ്‌ലോറിയ ഇന്റര്‍നാഷനല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വലിയപറമ്പ വിദ്യാര്‍ഥി സുഫാന അനക്കചേരി പ്ലസ് വണ്ണിലും ഇശാഅത്ത് പബ്ലിക് സ്‌കൂള്‍ പൂനൂര്‍ വിദ്യാര്‍ഥി ഫാത്വിമ സുഹാന വി കെ പ്ലസ്ടുവിലും സംസ്ഥാനതല അവാര്‍ഡ് ജേതാക്കളായി.
മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ കോയാട്ടി അധ്യക്ഷത വഹിച്ചു. പ്രൊഫ. മനോഹര്‍, മുക്കം മുഹമ്മദ് ,കെ കെ ഷമീം, സിപി അശ്‌റഫ് പ്രസംഗിച്ചു.
ഐ എ എം ഇ സ്‌കൂളുകളുടെ പ്രിന്‍സിപ്പാള്‍മാര്‍ക്കുള്ള ട്രെയിനിംഗ് ക്ലാസിന് യു കെയില്‍ നിന്നുള്ള ട്രെയിനര്‍ പ്രൊഫ. മനോഹര്‍ നേതൃത്വം നല്‍കി.