വര്‍ഗീയ വിരുദ്ധ വികാരം ഊട്ടി ഉറപ്പിക്കാനയതില്‍ അനിഷേധ്യ പങ്ക്

Posted on: June 5, 2016 12:28 am | Last updated: June 5, 2016 at 12:28 am
SHARE

മണ്ണാര്‍ക്കാട്: ദേശീയതലത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് നീക്കങ്ങളുടെ പ്രതിഫലനങ്ങള്‍ ആശങ്കാജനകമായ രീതിയില്‍ വര്‍ധിച്ചുവരുമ്പോഴും കേരളത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിരുദ്ധ വികാരം ഊട്ടി ഉറപ്പിക്കാനും സൗഹൃദ അന്തരീക്ഷം നിലനിര്‍ത്താനും അവസരമൊരുക്കിയതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തിലുള്ള സുന്നി പ്രസ്ഥാനത്തിന് അനിഷേധ്യമായ പങ്കാണ് ഉള്ളതെന്ന് മണ്ണാര്‍ക്കാട് നടന്ന സുന്നി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയതയും ഭീകരതയും മുഖം നോക്കാതെ എതിര്‍ക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുകയും മതേതര ശക്തികള്‍ക്ക് ശക്തി പകരുകയും ചെയ്ത കേരളത്തിലെ ഏക സുന്നി പ്രസ്ഥാനമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന പ്രസ്ഥാനമെന്ന് സംഗമം അഭിപ്രായപ്പെട്ടു.
വര്‍ഗ്ഗീയ വിഘടനവാദികളെ ചെറുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാകുമെന്ന പ്രത്യാശയിലാണ് കേരള ജനത. കേരള ജനതയുടെ പ്രതീക്ഷക്കൊത്ത് ഉയരാനും ആര്‍ജ്ജവത്തോടെ നാടിനെ നയിക്കാനും സര്‍ക്കാറിനു സാധിക്കട്ടെയെന്ന് സുന്നി സംഗമം പ്രത്യാശ പ്രകടിപ്പിച്ചു. സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എന്‍ അലി അബ്ദുല്ല , എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എം വി സിദ്ദീഖ് സഖാഫി പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here