Connect with us

Kerala

'വിശ്വാസിയുടെ വിളവെടുപ്പു കാലം' റമസാന്‍ ക്യാമ്പയിന് പ്രൗഢമായ തുടക്കം

Published

|

Last Updated

കൊണ്ടോട്ടി: വിശ്വാസിയുടെ വിളവെടുപ്പു കാലം എന്ന സന്ദേശവുമായി കേരള മുസ്‌ലിം ജമാഅത്തിന് കീഴില്‍ സുന്നി സംഘശക്തി നടത്തുന്ന റമസാന്‍ ക്യാമ്പയിന്‍ സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
എന്‍ അലി അബ്ദുല്ല പ്രമേയ പ്രഭാഷണം നടത്തി. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബൂ ഹനീഫല്‍ ഫൈസി, സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി, എം എ മജീദ്, എ സൈഫുദ്ദീന്‍ ഹാജി, പി കെ എം സഖാഫി പ്രസംഗിച്ചു. മുഹമ്മദ് പറവൂര്‍ സ്വാഗതവും മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ്. എസ്. എഫ് ഘടകങ്ങളുടെ നേതൃത്വത്തില്‍ കേരളത്തിലും മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തിന് പുറത്തും ഐ. സി. എഫിന് കീഴില്‍ ഗള്‍ഫ് രാജ്യങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും.
ഇതിന്റെ ഭാഗമായി ഈമാസം 17 ന് കരുണാനാളുകളില്‍ കാരുണ്യക്കൈനീട്ടം റിലീഫ് ഡേ ആയി ആചരിക്കും. അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യക്കിറ്റുകള്‍ വിതരണം ചെയ്യും. സമൂഹ ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കും. വിശുദ്ധ റമസാനിന്റെ രാപകലുകളെ ആരാധനകളാല്‍ ധന്യമാക്കുന്നതോടൊപ്പം വൈജ്ഞാനിക, ആത്മീയ, ജീവകാരുണ്യ മേഖലകളില്‍ മനുഷ്യ സ്പര്‍ശിയായ കര്‍മ പരിപാടികള്‍ നടത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.